Posts

Showing posts from 2024

അദ്ധ്യായം 141-142

 അദ്ധ്യായം - 141.  പത്തുമണിയോടെ സബ്ഇന്‍സ്പെക്ടര്‍ ആസ്പത്രിയിലെത്തി. "ആരാ മില്ലിന്‍റെ ഓണര്‍''അയാള്‍ ചോദിച്ചു. രാധാകൃഷ്ണന്‍ അടുത്തു ചെന്നു ''നിങ്ങളോട് ചിലത് ചോദിക്കാനുണ്ട്''. ആസ്പത്രി വളപ്പിലെ മരത്തിന്ന് ചുവട്ടില്‍ നിര്‍ത്തിയിരുന്ന ജീപ്പിന്‍റെ അടുത്തേക്ക് അവര്‍ നടന്നു. ''എന്താ സംഭവം''. രാധാകൃഷ്ണന്‍ നടന്നതെല്ലാം വിവരിച്ചു. ''സംഭവത്തിന്ന് സാക്ഷികള്‍ ആരൊക്കീണ്ട്''. ''ഒന്ന് വെട്ടുകൊണ്ട വേണു അങ്കിള്‍'' ''ഇപ്പഴത്തെ ചുറ്റുപാടില്‍ അയാളെ സാക്ഷിയാക്കാന്‍ പറ്റില്ല. അയാള്‍ രക്ഷപ്പെട്വോന്ന് ഉറപ്പില്ല''. ''പിന്നെ ഞാന്‍''. ''നിങ്ങളാണ് പ്രധാന സാക്ഷി. ഇനി ആരുണ്ട്''. അവന്‍ മായന്‍കുട്ടിയുടെ പേര് പറഞ്ഞു. ''അവന്‍റെ ഡീറ്റേയില്‍സ് പറ''. രാധാകൃഷ്ണന്‍ അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു. ''താനെന്താ മനുഷ്യനെ കളിയാക്ക്വാ. പൊട്ടനേം പ്രാന്തനേം സാക്ഷിയാക്കീട്ട് വേണം കോടതീന്ന് എനിക്ക് വല്ലതും കിട്ടാന്‍''. രാധാകൃഷ്ണന്‍ മറുപടി ഒന്നും മിണ്ടിയില്ല. ''ആ പെണ്ണില്ലേ അവള

അദ്ധ്യായം 131-140

 അദ്ധ്യായം - 131.   മകരചൊവ്വ ദിവസം എഴുത്തശ്ശന്‍ ശങ്കരനെ കണ്ടു. മുമ്പ് പണിക്കുനിന്ന രക്കന്‍റെ മൂത്തമകനാണ് ശങ്കരന്‍. ചൊവ്വായൂട്ടിന്ന് എത്തിയതായിരുന്നു അവന്‍. ''നിന്‍റെ അപ്പന്‍ രക്കന്‍ ഇപ്പഴും ഉണ്ടോടാ''എഴുത്തശ്ശന്‍ അവനെ വിളിച്ച് ചോദിച്ചു. ''ഉണ്ട്. നിങ്ങളാല്‍ ചിലരുടെ കുരുത്തംകൊണ്ട് കേടില്ലാതെ അങ്ങിനെ പോണൂ''. ''ഇപ്പൊ എവിട്യാ അവന്‍റെ താമസം''. ''ഒടുക്കത്തെ അനിയന്‍ രാമന്‍റെ കൂടെ ഒലവക്കോടാണ്''. ''ആ ചെക്കന് റെയില്‍വെയിലല്ലേടാ പണി''. ''അതെ. ഗ്യാങ്ങിലാണ്''. ''രക്കന്‍ ഇങ്കിട്ടൊക്കെ വരാറുണ്ടോ. ഇശ്ശി കാലായി ഞാനവനെ കണ്ടിട്ട്. എനിക്കവനെ കാണണംന്നൊരു മോഹൂണ്ട്''. ''കുറ്യേയി അപ്പന്‍ ഇങ്കിട്ട് വന്നിട്ട്. രാമന്‍റെ മകള്‍ക്ക് ആലത്തൂരിന്ന് ഒരു കല്യാണാലോചന വന്നിട്ടുണ്ട്. ആ കാര്യം സംസാരിക്കാന്‍ ഞായറാഴ്ച അവന്‍ വരും. അന്ന് അപ്പനും കൂടേണ്ടാവും''. ''വന്നാല്‍ വിവരം താ. ഞാന്‍ വന്ന് കണ്ടോളാം''. ''അയ്യോ. അതൊന്നും വേണ്ടാ. അപ്പന്‍ ഇങ്കിട്ട് വരും''. ''ഞാന്‍ ക