അദ്ധ്യായം 141-146
അദ്ധ്യായം - 141. പത്തുമണിയോടെ സബ്ഇന്‍സ്പെക്ടര്‍ ആസ്പത്രിയിലെത്തി. "ആരാ മില്ലിന്‍റെ ഓണര്‍''അയാള്‍ ചോദിച്ചു. രാധാകൃഷ്ണന്‍ അടുത്തു ചെന്നു ''നിങ്ങളോട് ചിലത് ചോദിക്കാനുണ്ട്''. ആസ്പത്രി വളപ്പിലെ മരത്തിന്ന് ചുവട്ടില്‍ നിര്‍ത്തിയിരുന്ന ജീപ്പിന്‍റെ അടുത്തേക്ക് അവര്‍ നടന്നു. ''എന്താ സംഭവം''. രാധാകൃഷ്ണന്‍ നടന്നതെല്ലാം വിവരിച്ചു. ''സംഭവത്തിന്ന് സാക്ഷികള്‍ ആരൊക്കീണ്ട്''. ''ഒന്ന് വെട്ടുകൊണ്ട വേണു അങ്കിള്‍'' ''ഇപ്പഴത്തെ ചുറ്റുപാടില്‍ അയാളെ സാക്ഷിയാക്കാന്‍ പറ്റില്ല. അയാള്‍ രക്ഷപ്പെട്വോന്ന് ഉറപ്പില്ല''. ''പിന്നെ ഞാന്‍''. ''നിങ്ങളാണ് പ്രധാന സാക്ഷി. ഇനി ആരുണ്ട്''. അവന്‍ മായന്‍കുട്ടിയുടെ പേര് പറഞ്ഞു. ''അവന്‍റെ ഡീറ്റേയില്‍സ് പറ''. രാധാകൃഷ്ണന്‍ അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു. ''താനെന്താ മനുഷ്യനെ കളിയാക്ക്വാ. പൊട്ടനേം പ്രാന്തനേം സാക്ഷിയാക്കീട്ട് വേണം കോടതീന്ന് എനിക്ക് വല്ലതും കിട്ടാന്‍''. രാധാകൃഷ്ണന്‍ മറുപടി ഒന്നും മിണ്ടിയില്ല. ''ആ പെണ്ണില്ലേ അവള