Sunday, May 1, 2011

നന്ദി.....

പ്രിയപ്പെട്ട വായനക്കാരേ,

133 അദ്ധ്യായങ്ങളോടെ ഞാന്‍ എഴിതിയിരുന്ന “ ഓര്‍‌മ്മത്തെറ്റ് പോലെ “ എന്ന നോവല്‍‌ അവസാനിച്ചു. എനിക്ക് എല്ലാ വിധത്തിലുള്ള പ്രോത്സാഹനങ്ങളും നല്‍‌കിയ നിങ്ങളോട് എനിക്ക് വലിയ കടപ്പാടുണ്ട്. നിങ്ങള്‍‌ ഏവരോടും ഞാന്‍ എന്‍റ് അകൈതവമായ നന്ദി അറിയിക്കുന്നു.

“ നന്മയിലേക്ക് ഒരു ചുവടുവെപ്പ് “ എന്ന പേരില്‍ വേറൊരു നോവല്‍ താമസിയാതെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്നുണ്ട്. ഇതേവരെ നല്‍‌കിയ പ്രോത്സാഹനങ്ങള്‍‌ തുടര്‍‌ന്നും നല്‍‌കണമെന്ന് അഭ്യര്‍‌ത്ഥിച്ചുകൊണ്ട് എല്ലാവരേയും പുതിയ നോവല്‍ വായിക്കാനായി ക്ഷണിക്കുന്നു.

സ്നേഹത്തോടെ,
കേരളദാസനുണ്ണി.

http://palakkattettan-novel2.blogspot.com/

12 comments:

  1. “ ഓര്‍‌മ്മത്തെറ്റ് പോലെ",“ നന്മയിലേക്ക് ഒരു ചുവടുവെപ്പി"നും ഞങ്ങളുടെ ആശംസകള്‍ മുന്‍കൂറായി ഇവിടെ അര്‍പ്പിക്കുന്നു.ഈ പ്രയത്നം വലിയൊരു സംഭവം തന്നെയാണ്..!

    എല്ലാ അദ്ധ്യായവും വായിക്കാതെയും ആശംസ അര്‍പ്പിക്കുന്നതിലെ വൈരുദ്ധ്യം തല്‍ക്കാലത്തെക്ക് മറച്ചു വെക്കട്ടെ..!‌

    ReplyDelete
  2. ഒരു നുറുങ്ങ്,

    വളരെ നന്ദി. നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനമാണ് എഴുതാനുള്ള ഊര്‍ജ്ജം നല്‍കുന്നത്.

    ReplyDelete
  3. “ഓർമത്തെറ്റ് പോലെ“ “നന്മയിലേയ്ക്ക് ഒരു ചുവടുവെപ്പും” ഒരു വിജയമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു, പ്രാർഥിക്കുന്നു,ഒരു നല്ല വായനാനുഭവത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  4. ഓര്‍മ്മ തെറ്റ് ഉണ്ടാവാതെ
    ഓര്‍ത്ത്‌ ഇതൊരു പുസ്തകമാകുമ്പോള്‍
    ഒന്ന് അയച്ചു തരുമല്ലോ ഏട്ടാ

    ReplyDelete
  5. ഏറെ വൈകിയാണ് ഇവിടെ എത്തിപ്പെട്ടത്... ഏറെ ഇഷ്ടപ്പെട്ടു... പുതിയ സൃഷ്ടിക്കായി കാത്തിരിക്കുന്നു...

    ReplyDelete
  6. അവിടെ ഫോളോ ചെയ്യാന്‍ തുടങ്ങി :)
    ആശംസകള്‍ !!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. രാജഗോപാല്‍,
    ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വളരെ നന്ദി. വ്യത്യസ്തമായ ഒരു കഥയാണ് ഇനി പറയാനുള്ളത്. വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ജി.ആര്‍. കവിയൂര്‍,
    പുസ്തകം ആവുമ്പോള്‍ തീര്‍ച്ചയായും അയച്ച് തരാം.

    ഡോ. ആര്‍.കെ. തിരൂര്‍,
    വളരെ സന്തോഷം. അടുത്തത് ആദ്യം മുതല്‍ക്കെ വായിച്ചു നോക്കൂ.

    ഞാന്‍: ഗന്ധര്‍വ്വന്‍,
    ഞാന്‍ ശ്രദ്ധിച്ചു. വളരെ സന്തോഷം തോന്നി.

    ReplyDelete
  9. അങ്ങിനെ നോവൽ അവസാനിച്ചു ഇല്ലേ? വായിക്കാൻ ഇത്തിരി വൈകി.

    എന്തായാലും പുതിയ നോവൽ തുടങ്ങുന്നുണ്ടല്ലോ.സന്തോഷം. തുടക്കം വായിച്ചിട്ട് ഒരു സുഖം തോന്നുന്നു. അമ്പലവും ഗ്രാമവുമൊക്കെയായി...

    ReplyDelete
  10. Typist / എഴുത്തുകാരി,

    നോവല്‍ മുഴുവന്‍ ഭാഗവും വായിച്ചല്ലോ. അടുത്ത നോവല്‍ വേറൊരു പശ്ചാത്തലത്തിലുള്ളതാണ്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

    ReplyDelete
  11. മുന്‍പു വായിച്ചതാണ് കമന്റാന്‍ പറ്റിയില്ല.ഇതു ഞാന്‍ 2ദിവസം കൊണ്ട് മുഴുവന്‍ വായിച്ചു തീര്‍ത്തു,ഇഷ്ടപ്പെട്ടാല്‍ പിന്നെ തീരുന്നതു വരെ വായിക്കും.കമ്പ്യൂട്ടറില്‍ വായിക്കുമ്പോള്‍ കണ്ണിനുള്ള പ്രശ്നം പോലും വായനയ്ക്ക് തടസമായില്ല അവസാനം 2 മണിക്കാണ് വായന നിര്‍ത്തിയത്.നല്ല നോവല്‍, ഇഷ്ടപ്പെട്ടു

    ReplyDelete
  12. വായിച്ചു തുടങ്ങട്ടെ ..ഇപ്പോഴാണ്‌ ഇവിടെ എത്തിയത് :)

    ReplyDelete